Thursday, October 9, 2025
No menu items!
spot_img
HomeUncategorizedഡോ. ക്രിസ്ല ലാല്‍ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

ഡോ. ക്രിസ്ല ലാല്‍ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കാനഡയില്‍ നിന്നുള്ള ഡോ. ക്രിസ്ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവില്‍ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി അറിയിച്ചു. ചങ്ങനാശേരി ചങ്ങന്‍ങ്കരി സ്വദേശിയായ ക്രിസ്ല ലാല്‍ കാനഡയില്‍ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്.

ബ്രോക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ സയന്‍സില്‍ ഡിഗ്രിയും സെന്റ് ജോര്‍ജ് യൂണിവേഴിസിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും സ്വന്തമാക്കിയിട്ടുള്ള ക്രിസ്ല ലാല്‍ ഔദ്യോഗിക രംഗത്തിന് പുറമെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമാണ്. ബ്രോക്ക് മലയാളി അസ്സോസിയേഷനനിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സജീവമായ ക്രിസ്ല അക്കാദമിക രംഗത്തും നിറസാന്നിധ്യമാണ്.

ബ്രോക്ക് മലയാളി അസ്സോസിയേഷന്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍, തുടര്‍ന്ന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ക്രിസ്ല ലാല്‍ നയാഗ്ര മലയാളി അസ്സോസിയേഷന്‍, നയാഗ്രാ സീറോ മലബാര്‍ ചര്‍ച്ച് യുവജന പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ല്‍ തിലകം എന്ന പേരില്‍ ഒരു സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം നല്‍കി. മലയാളത്തിന്റെ സാംസ്‌കാരിക ബോധം വളര്‍ത്തുന്നതിനും സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയ തിലകം പരിപാടിക്ക് കാനഡ മലയാളികളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ആതുര സേവന രംഗത്ത് നില്‍ക്കുമ്പോഴും സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാകുന്ന ക്രിസ്ല നല്ലൊരു നര്‍ത്തകി കൂടിയാണ്.

വിവിധ രംഗങ്ങളില്‍ പ്രശോഭിക്കുന്ന ഡോ. ക്രിസ്ല ഫൊക്കാനയിലേക്ക് കടന്നുവരുമ്പോള്‍ അത് ഈ സംഘടനയുടെ വളര്‍ച്ചയുടെ ഭാഗമായിരിക്കുമെന്ന് 2024 – 2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി അറിയിച്ചു. ടീം ലെഗസിക്കും, ഫൊക്കാനയ്ക്കും ഡോ. ക്രിസ്ല ലാല്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments