ഹോളിവുഡ് പീരിയഡ് ഡ്രാമ വൈബിൽ സൂര്യ നായകനാവുന്ന കങ്കുവ ടീസർ. സൂര്യയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലെ ദ്വന്ദയുദ്ധമാണ് ടീസറിൽ. യോദ്ധാവായാണ് സൂര്യ എത്തുന്നത്.ആദ്യ കാഴ്ചയിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ സൂര്യ ആരാധകർ ഏറ്റെടുത്തു . ടീസർ ഇറങ്ങി നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് വീഡിയോ കണ്ടത്. കങ്കുവ എന്ന ടൈറ്റിൽ കഥാപാത്രമായി സൂര്യഎത്തുന്നു. പെരുമാച്ചി എന്ന കഥാപാത്രത്തെ ബോബി ഡിയോൾ അവതരിപ്പക്കുന്നു.ഗായിക ദേവിശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീതം . ചിത്രം 38 ഭാഷകളിലാണ് റിലീസ്.