Thursday, October 9, 2025
No menu items!
spot_img
HomeBusinessഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്ത ലീല ഹോട്ടൽസ് ഓഹരി ഇപ്പോൾ നേട്ടപ്പാതയിൽ; ഒറ്റമാസംകൊണ്ട് 60% കുതിച്ച് പ്രൊസ്റ്റാം

ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്ത ലീല ഹോട്ടൽസ് ഓഹരി ഇപ്പോൾ നേട്ടപ്പാതയിൽ; ഒറ്റമാസംകൊണ്ട് 60% കുതിച്ച് പ്രൊസ്റ്റാം

മേയ് 27 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ ഏഴു കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. അതിൽ ലീല ഹോട്ടൽസ്, ഏജിസ് വോപക്ക് എന്നിവ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തപ്പോൾ, ഇഷ്യൂ വിലയിൽതന്നെ ആയിരുന്നു സ്കോഡ ട്യൂബ്സിന്റെ ലിസ്റ്റിങ്.

ലീല ഹോട്ടൽസിന്റെ പ്രമോട്ടർ കമ്പനിയായ ഷ്ലോസ് ബാംഗ്ലൂരിന്റെ ഓഹരികൾ കഴിഞ്ഞ വാരം വ്യാപാരം അവസാനിപ്പിച്ചത് എൻഎസ്ഇയിൽ 2.40% നേട്ടവുമായി 462.45 രൂപയിൽ. ലിസ്റ്റിങ്ങിനുശേഷം താഴേക്കുപോയ ഓഹരി പക്ഷേ, ഒരുമാസത്തിനിടെ 17% നേട്ടം കൈവരിച്ചു. ലീല ഹോട്ടൽസ് ഉൾപ്പെടെ വിവിധ കമ്പനികളുടെ പ്രകടനം നോക്കാം:

ലീല ഹോട്ടൽസ് (Schloss Bangalore) 

∙ലിസ്റ്റിങ് തീയതി : ജൂൺ 2
∙ഇഷ്യൂ വില :  435 രൂപ
∙ലിസ്റ്റിങ് വില : 406 രൂപ (NSE), 406.50  രൂപ (BSE)
∙ലിസ്റ്റിങ് നേട്ടം : –6.6% (NSE), –6.55% (BSE)
∙നിലവിലെ വില : 462.45 രൂപ

മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ 1986ൽ സ്ഥാപിച്ച ഹോട്ടൽ ശൃംഖലയാണ് ലീല ഹോട്ടൽസ്. ബ്രൂക്ക്‌ഫീൽഡ് അസെറ്റ് മാനേജ്മെന്‍റിനു കീഴിലുള്ള ഷ്ലോസ് ബാംഗ്ലൂരിന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ സ്ഥാപനം. 2019 ഒക്ടോബറിൽ 3,950 കോടി രൂപയ്ക്കായിരുന്നു ഇവർ ലീല ഹോട്ടൽസിനെ ഏറ്റെടുത്തത്. നിലവിൽ 13 ഹോട്ടലുകളാണ് ലീല ബ്രാന്‍ഡിനു കീഴിലുള്ളത്. 2028 ഓടെ മൂന്നു ഹോട്ടലുകൾകൂടി പ്രവർത്തനം ആരംഭിക്കും.

കൂടാതെ ശ്രീനഗർ, ആഗ്ര, അയോധ്യ, സിക്കിം ഉൾപ്പെടെ ഏഴ് ഇടങ്ങളിൽക്കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 3,500 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചത്. അതിൽ 2,500 കോടിയും പുതിയ ഓഹരികളിലൂടെയാണ്. വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുന്നത്.

ബൊറാന വേവ്‌സ് (Borana Weaves)

∙ലിസ്റ്റിങ് തീയതി : മെയ് 27
∙ഇഷ്യൂവില : 216 രൂപ
∙ലിസ്റ്റിങ് വില : 243 രൂപ (NSE), 243 രൂപ (BSE)
∙ലിസ്റ്റിങ് നേട്ടം : 12.5% (NSE), 12.5% (BSE)
∙നിലവിലെ വില : 237.20 രൂപ

തുണിവ്യവസായങ്ങൾക്കായി ഗ്രേ വൂവൻ ഫാബ്രിക് ഉൽപാദിപ്പിക്കുന്ന സ്ഥാപനമാണ് ബൊറാന വേവ്‌സ്. അപ്പാരൽ ആൻഡ് ഗാർമെന്‍റ്സ്, ഹോം ടെക്സ്റ്റൈൽസ്, ടെന്‍റ് ഫാബ്രിക്സ് ഉൾപ്പെടെയുള്ളവയ്ക്കായി തുണികൾ ഉൽപാദിപ്പിക്കുന്നു. ഗുജറാത്തിൽ മൂന്നു നിർമാണ യൂണിറ്റുകളാണുള്ളത്. പൂർണമായും പുതിയ ഓഹരികളുമായി എത്തിയ ഐപിഒയില്‍ ബൊറാന വേവ്‌സ് സമാഹരിച്ചത് 144.89 കോടി രൂപ. പുതിയ നിർമാണ യൂണിറ്റിനുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കുന്നത്.

ബെൽറൈസ് ഇൻഡസ്ട്രീസ് (Belrise Industries)

∙ലിസ്റ്റിങ് തീയതി : മെയ് 28
∙ഇഷ്യൂ വില : 90 രൂപ
∙ലിസ്റ്റിങ് വില : 100 രൂപ (NSE), 98.50 രൂപ (BSE)
∙ലിസ്റ്റിങ് നേട്ടം : 11.11% (NSE), 9.44% (BSE)
∙ നിലവിലെ വില : 124.41 രൂപ

വാഹന നിർമാതാക്കൾക്കായി ഷാസി, എക്സോസ്റ്റ് സിസ്റ്റം, സസ്പെൻഷൻ ഉള്‍പ്പെടെയുള്ള പാർട്സുകൾ നിര്‍മിക്കുന്ന സ്ഥാപനം. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ബജാജ്, അശോക് ലെയ്‍ലാൻഡ് തുടങ്ങി രാജ്യത്തെ ഭൂരിഭാഗം വാഹനനിർമാതാക്കളും ബെൽറൈസിന്‍റെ ഉപഭോക്താക്കളാണ്. ഒൻപതു സംസ്ഥാനങ്ങളിലായി 15 നിർമാണകേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. 

2,150 കോടി രൂപയാണ് പുതിയ ഓഹരികള്‍ മാത്രം വിറ്റ ഐപിഒയിലൂടെ സമാഹരിച്ചത്. വായ്പ തിരിച്ചടവിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്. 

ഏജിസ് വോപക്ക് ടെർമിനൽസ് (Aegis Vopak Terminals)

∙ലിസ്റ്റിങ് തീയതി : ജൂൺ 2
∙ഇഷ്യൂ വില : 235 രൂപ
∙ലിസ്റ്റിങ് വില : 220 രൂപ (NSE), 220 രൂപ (BSE)
∙ലിസ്റ്റിങ് നേട്ടം : –6.38% (NSE), –6.38% (BSE)
∙നിലവിലെ വില : 288.20 രൂപ

ഇന്ത്യയിൽനിന്നുള്ള ഏജിസ് ലോജിസ്റ്റിക്സും നെതർലൻഡ് കമ്പനിയായ റോയൽ വോപക്കും ചേർന്നുള്ള സംയുക്ത സംരംഭം. തുറമുഖങ്ങൾ കേന്ദ്രീകരിച്ച് എൽപിജി സ്റ്റോറേജ് ടെർമിനലുകളുടെ നടത്തിപ്പാണ് ബിസിനസ്. എൽപിജിക്കു പുറമെ പെട്രോളിയം, വെജിറ്റബിൾ ഓയിൽ, കെമിക്കൽ, ല്യൂബ്രിക്കന്‍റ്സ് തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള ടെർമിനലുകളുമുണ്ട്.  

ഗ്യാസ് ടെർമിനൽ, ലിക്വിഡ് ടെർമിനൽ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പ്രവർത്തനം. ഹൽദിയ (ബംഗാൾ), കൊച്ചി, മംഗളൂരു, പിപാവാവ് (ഗുജറാത്ത്), കാണ്ട്‌ല (ഗുജറാത്ത്) എന്നീ തുറമുഖങ്ങളിലാണ് ടെർമിനലുകൾ പ്രവർത്തിക്കുന്നത്. ജവഹർലാൽ നെഹ്‌റു തുറമുഖത്തും (നവഷേവ, നവി മുംബൈ) താമസിയാതെ പ്രവർത്തനം തുടങ്ങും. പുതിയ ഓഹരികൾ മാത്രം വിറ്റ ഐപിഒയിലൂടെ സമാഹരിച്ചത് 2,800 കോടി രൂപയാണ്. വായ്പ തിരിച്ചടവ്, മംഗളൂരുവിലെ ക്രയോജനിക് എൽപിജി ടെര്‍മിനൽ ഏറ്റെടുക്കൽ, കോർപറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്.  

സ്കോഡ ട്യൂബ് (Scoda Tubes)

∙ലിസ്റ്റിങ് തീയതി : ജൂൺ 4
∙ഇഷ്യൂ വില : 140 രൂപ
∙ലിസ്റ്റിങ് വില : 140 രൂപ (NSE), 140 രൂപ (BSE)
ലിസ്റ്റിങ് നേട്ടം : 0.00% (NSE), 0.00% (BSE)∙നിലവിലെ വില : 206.80 രൂപ

ഗുജറാത്ത് ആസ്ഥാനമായി സ്റ്റെയ്‌ൻലെസ് ട്യൂബുകളും പൈപ്പുകളും നിർമിക്കുന്ന കമ്പനി. യുഎസ്, ജർമനി ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. പുതിയ ഓഹരികൾ മാത്രം വിറ്റ ഐപിഒയിൽ കമ്പനി സമാഹരിച്ചത് 220 കോടി രൂപയാണ്. ഉൽപാദശേഷി ഉയർത്തൽ, മൂലധന ആവശ്യങ്ങൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുന്നത്.

പ്രൊസ്റ്റാം ഇൻഫൊ സിസ്റ്റംസ് (Prostarm Info systems)

∙ലിസ്റ്റിങ് തീയതി : ജൂൺ 3
∙ഇഷ്യൂ വില : 105 രൂപ
∙ലിസ്റ്റിങ് വില : 120 രൂപ (NSE), 125 രൂപ (BSE)
∙ലിസ്റ്റിങ് നേട്ടം : 14.28% (NSE),19.04% (BSE)
∙നിലവിലെ വില : 220.24 രൂപ

പൂർണമായും പുതിയ ഓഹരികള്‍ മാത്രം വിറ്റ ഐപിഒയിൽ 168 കോടി രൂപയാണ് സമാഹരിച്ചത്. പ്രവർത്തന മൂലധന ആവശ്യങ്ങൾ, വായ്പ തിരിച്ചടവ്, ഏറ്റെടുക്കലുകൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. പവർ സൊല്യൂഷൻ ഉൽ‌പന്നങ്ങളുടെ ഡിസൈനിങ്, നിർമാണം, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനം.

യുപിഎസ് സിസ്റ്റം, ഇൻവെർട്ടർ സിസ്റ്റം, സോളർ ഹൈബ്രിഡ് ഇൻവെർട്ടർ സിസ്റ്റം,വോൾട്ടേജ് സ്റ്റെബിലൈസർ, ലിഥിയം–അയൺ ബാറ്ററി പാക്ക് തുടങ്ങിയവ വിൽക്കുന്നു. പൂർണമായും പുതിയ ഓഹരികള്‍ മാത്രം വിറ്റ ഐപിഒയിൽ 168 കോടി രൂപയാണ് സമാഹരിച്ചത്. പ്രവർത്തന മൂലധന ആവശ്യങ്ങൾ, വായ്പ തിരിച്ചടവ്, ഏറ്റെടുക്കലുകൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.

ഓസ്വാൾ പമ്പ്സ് (Oswal Pumps)

ലിസ്റ്റിങ് തീയതി : ജൂൺ 20
ഇഷ്യൂ വില : 614 രൂപ 
ലിസ്റ്റിങ് വില : 634 രൂപ (NSE), 632 രൂപ (BSE) 
ലിസ്റ്റിങ് നേട്ടം : 3.25% (NSE), 2.93% (BSE) 
നിലവിലെ വില : 657.30 രൂപ

ഗാർഹികം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാട്ടർപമ്പുകൾ പുറത്തിറക്കുന്ന സ്ഥാപനം.

സോളർ വാട്ടർ പമ്പ് ഉൾപ്പെടെ നിർമിക്കുന്ന കമ്പനി പതിനേഴോളം രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയയ്ക്കുന്നുണ്ട്. 1,387.34 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചത്. അതിൽ പുതിയ ഓഹരികളിലൂടെ നേടിയത് 890 കോടിയും. ഉപസ്ഥാപനമായ ഓസ്വാൾ സോളറിനായി മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങാനും വായ്പ തിരിച്ചടവിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments