ഡാലസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (കെഇസിഎഫ്) വാർഷിക കൺവൻഷൻ ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ തീയതികളിൽ നടക്കുമെന്ന് ഫെലോഷിപ് സെക്രട്ടറി അലക്സ് അലക്‌സാണ്ടർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഒൻപത് വരെയാണ് ശുശ്രൂഷകൾ.
കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിലാണ് കൺവൻഷൻ നടക്കുന്നത്. “നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു” (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി റവ. ബൈജു മാത്യു മാവിനാൽ മുഖ്യ പ്രഭാഷണം നടത്തും.