Thursday, October 9, 2025
No menu items!
spot_img
HomeEntertaiment'മമ്മൂട്ടി ഇടപെട്ടതിൽ എനിക്ക് പരാതിയില്ല'; പറഞ്ഞത് നുണയെന്ന് തെളിഞ്ഞാൽ ഇൻഡസ്ട്രി വിടാമെന്ന് സാന്ദ്ര തോമസ്

‘മമ്മൂട്ടി ഇടപെട്ടതിൽ എനിക്ക് പരാതിയില്ല’; പറഞ്ഞത് നുണയെന്ന് തെളിഞ്ഞാൽ ഇൻഡസ്ട്രി വിടാമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നടൻ മമ്മൂട്ടി ഇടപെട്ടത് നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി വിളിച്ചത്. ആന്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞത് പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോദ്ധ്യപ്പെട്ടെന്നും സാന്ദ്ര പറഞ്ഞു.

എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് പരാതിയില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. തന്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിത് അദ്ദേഹത്തിന്റെ ചോയ്സാണെന്നും അവർ കൂട്ടിച്ചേർത്തു.

‘മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കാനാണ് ലിസ്റ്റിൻ ശ്രമിക്കുന്നത്. പർദ ധരിച്ചെുവന്നത് പ്രതിഷേധമെന്ന് നിലയിലാണ്. അതിന് ഞാനെന്നും പർദ ധരിച്ചു വരണമെന്നാണോ?​ ലിസ്റ്റിൻ പറയുന്നത് വിവരമില്ലായ്മയാണ്. അതിന് മറുപടി അ‌ർഹിക്കുന്നില്ല. ലിസ്റ്റിൻ സ്റ്റീഫനെതിരെ ഞാൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണ്. മറിച്ച് ഞാൻ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിഞ്ഞാൽ ലിസ്റ്റിൻ ഇൻഡസ്ട്രി വിട്ട് പോകാൻ തയ്യാറാകുമോ?​ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ യോഗ്യയാണ്. അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബെെലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തിയത്’- സാന്ദ്ര തോമസ് പറഞ്ഞു. ആദ്യം പർദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോൾ പർദ കിട്ടിയില്ലേയെന്നും സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന ലിസ്റ്റിന്റെ പരാമർശത്തിനെതിരെയായിരുന്നു സാന്ദ്രയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments