Thursday, October 9, 2025
No menu items!
spot_img
HomeNewsIndiaബീഹാറിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി

ബീഹാറിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി

പൂർണിയ: ബീഹാറിലെ പൂർണിയ ജില്ലയിൽ ഏകദേശം 36,000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. പൂർണിയ വിമാനത്താവളത്തിൽ പുതുതായി വികസിപ്പിച്ച ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും പൂർണിയ-കൊൽക്കത്ത റൂട്ടിലെ ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നടത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി,കേന്ദ്രമന്ത്രിമാർ,സംസ്ഥാന മന്ത്രിമാർ,എംപിമാർ,എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഭഗൽപൂരിലെ പിർപൈന്തിയിൽ 25,000 കോടിയുടെ 3×800 മെഗാവാട്ട് താപവൈദ്യുത പദ്ധതി,2,680 കോടിയിലധികം രൂപയുടെ കോസി-മേച്ചി ഇൻട്രാ-സ്റ്റേറ്റ് നദീ ജല ലിങ്ക് പദ്ധതിയുടെ ഒന്നാം ഘട്ടം,2,170 കോടിയിലധികം ചെലവുള്ള ബിക്രംശില-കതാരിയ റെയിൽ പാത എന്നിവയുടെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവഹിച്ചു. ഒപ്പം 4,410 കോടി രൂപ ചെലവിൽ നിർമ്മിച്ച അരാരിയയ്ക്കും ഗാൽഗാലിയയ്ക്കും ഇടയിലുള്ള പുതിയ റെയിൽ പാതയുടെ ഉദ്ഘാടനവും,അരാരിയ-ഗൽഗാലിയ സെക്ഷനിലെ ട്രെയിൻ സർ‌വീസ്,സഹർസ,ഛെഹാർത്ത, ജോഗ്ബാനൻ, ഈറോഡ് എന്നിവയ്ക്കിടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ എന്നിവയുടെ ഫ്ലാഗ് ഓഫും നടത്തി. ജോഗ്ബാനി- ദനാപൂർ വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസിനുംമ നരേന്ദ്ര മോദി തുടക്കമിട്ടു.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 35,000 ഗ്രാമീണ ഗുണഭോക്താക്കളുടെയും 5,920 നഗര ഉപഭോക്താക്കളുടെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കെടുത്ത പ്രധാനമന്ത്രി അവർക്ക് വീടിന്റെ താക്കോലുകളും കൈമാറി. ക്ലസ്റ്റർ തല ഫെഡറേഷനുകൾക്ക് 500 കോടിയുടെ കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ടുകളുടെ വിതരണവും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments