Thursday, October 9, 2025
No menu items!
spot_img
HomeNewsGulfഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു; 10 ടൺ ഭക്ഷ്യസഹായവുമായി 11ാമത് വിമാനം

ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു; 10 ടൺ ഭക്ഷ്യസഹായവുമായി 11ാമത് വിമാനം

കുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്തിന്റെ സഹായം തുടരുന്നു. ഞായറാഴ്ച 10 ടൺ ഭക്ഷ്യസഹായവുമായി കുവൈത്ത് വിമാനം ഈജിപ്ത്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. രണ്ടാമത്തെ എയർ ബ്രിഡ്ജിന്റെ ഭാഗമായി കുവൈത്ത് അയക്കുന്ന പതിനൊന്നാമത്തെ ദുരിതാശ്വാസ വിമാനമാണിത്.

നേരത്തെ ഈജിപ്ത്തിലേക്കും ജോർഡനിലേക്കും 10 വിമാനങ്ങളിലായി 190 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു. സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്.

കടുത്ത ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക പിന്തുണ നൽകാൻ കുവൈത്ത് നേതൃത്വത്തിന്റെ നിർദേശപ്രകാരം സൊസൈറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു. സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്.

ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments