Thursday, October 9, 2025
No menu items!
spot_img
HomeBREAKING NEWS'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ

‘പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും’; വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്.അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘‘മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുൻപു പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, കൊണ്ടു നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്’ വെള്ളാപ്പള്ളി പറഞ്ഞു.യുഡിഎഫില്‍ തമ്മിലടിയാണെന്നും അവർ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments