Thursday, October 9, 2025
No menu items!
spot_img
HomeBREAKING NEWSതാപനിലയത്തിൽ ആർച്ച് നിർമ്മാണത്തിനിടെ അപകടം, ഒൻപത് തൊഴിലാളികൾ മരിച്ചു, പത്തിലധികം പേർക്ക് പരിക്ക്

താപനിലയത്തിൽ ആർച്ച് നിർമ്മാണത്തിനിടെ അപകടം, ഒൻപത് തൊഴിലാളികൾ മരിച്ചു, പത്തിലധികം പേർക്ക് പരിക്ക്

ചെന്നൈ: എന്നൂരിലെ താപ വൈദ്യുതി നിലയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ ആർച്ച് തകർന്നുവീണ് ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പത്തിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിർമ്മാണത്തിലിരുന്ന ആർച്ച് 30 അടി ഉയരത്തിൽ നിന്ന് തകർന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സമയം ഇവിടെ ജോലിയിലുണ്ടായിരുന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഇതിനടിയിൽ പെട്ടുപോയി.പത്തിലധികം പേർക്ക് പരിക്കുണ്ട്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വടക്കൻ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് ചെയർമാനായ ജെ രാധാകൃഷ്‌ണൻ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. യഥാർത്ഥ അപകടകാരണം ഇനിയും വ്യക്തമല്ലെന്ന് ആവഡി പൊലീസ് കമ്മീഷണർ ഓഫിസിൽ നിന്നും അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments