Thursday, October 9, 2025
No menu items!
spot_img
HomeNewsGulfപവർ ബാങ്ക് നിയന്ത്രണം ശക്തമാക്കി എമിറേറ്റ്‌സ്; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പവർ ബാങ്ക് നിയന്ത്രണം ശക്തമാക്കി എമിറേറ്റ്‌സ്; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ദുബൈ: എമിറേറ്റ്​സ്​ വിമാനങ്ങളിൽ പവർ ബാങ്ക്​ കൊണ്ടുപോകുന്നതിന് നിയന്ത്രണം​ ഒക്​ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിലാകും. ബുധനാഴ്ച​ മുതൽ ചെക്ക്​ ബാഗേജിൽ പവർ ബാങ്ക്​ ഒരു കാരണവശാലും അനുവദിക്കില്ലെന്ന്​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു. എങ്കിലും ഒരു യാത്രക്കാരന്​ ഹാൻബാഗേജിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പവർ ബാങ്ക്​ സൂക്ഷിക്കാം.

100 വാട്ട്​ അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം​ പവർ ബാങ്കിൽ വ്യക്​തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക്​ ഒരിക്കലും തലക്ക്​ മുകളിലുള്ള ലഗേജ്​ കംപാർട്ട്​മെന്‍റിൽ സൂക്ഷിക്കരുത്​. പകരം സീറ്റിനടിയിലോ സീറ്റ്​ പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക്​ ഉപയോഗിച്ച്​ ഏതെങ്കിലും ഉപകരണം ചാർജ്​ ചെയ്യാനോ വിമാനത്തിലെ ചാർജിങ്​ പോയന്‍റ്​ ഉപയോഗിച്ച്​ പവർ ബാങ്ക്​ ചാർജ്​ ചെയ്യാനോ അനുവദിക്കില്ല.

ലിതിയം അയൺ, ലിതിയം പോളിമർ സെൽ ബാറ്ററികൾക്ക്​ തീപിടിക്കുന്നതുൾപ്പെടെ സുരക്ഷ ഭീഷണികൾ സമീപകാലത്ത്​ വർധിച്ചിട്ടുണ്ട്​. ബാറ്ററിക്ക്​ കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ്​ ചെയ്യുകയോ ചെയ്താൽ ‘തെർമൽ റൺഎവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്​ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്​ എമിറേറ്റ്​സ്​ വ്യക്​തമാക്കി. ഈ സാഹചര്യത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ്​ നിയമം കർശനമാക്കിയത്​.

അതേസമയം, എല്ലാ വിമാനങ്ങളിലും മൊബൈൽ, ലാപ്​ടോപ്​ ഉൾപ്പെടെയുള്ള ഇലക്​ട്രോണിക്സ്​ ഉപകരണങ്ങൾ സീറ്റിൽ തന്നെ ചാർജ്​ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്​. എങ്കിലും യാത്രക്ക്​ മുമ്പ്​ തങ്ങളുടെ ഇലക്​ട്രോണിക്സ്​ ഉപകരണങ്ങൾ പൂർണമായും ചാർജ്​ ചെയ്തുവെന്ന്​ ഉറപ്പുവരുത്തണമെന്ന്​ യാത്രക്കാരോട്​ എമിറേറ്റ്​സ്​ അധികൃതർ അഭ്യർഥിച്ചു. മറ്റ്​ ചില എയർലൈനുകളിൽ നേരത്തെ പവർ ബാങ്കുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments