മൂല്യവര്‍ധിത ഭക്ഷണ ചേരുവകളിലെ മുന്‍നിരക്കാരായ സിന്തൈറ്റ് ഗ്രൂപ്പ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു. സേവറോണ്‍ എന്നു പേരിട്ടിരിക്കുന്ന ബ്രാന്‍ഡ് എല്ലാവിധ രുചി വൈവിധ്യങ്ങളെയും ഒരൊറ്റ ബ്രാന്‍ഡില്‍ അവതരിപ്പിക്കുകയാണ് ഇതിലൂടെ.
ഉപയോക്താക്കള്‍ക്ക് ആഹ്ലാദകരമായ രുചി, പ്രവര്‍ത്തനക്ഷമത, ക്ലീന്‍-ലേബല്‍ ആവശ്യങ്ങള്‍ എന്നിവ സമതുലിതമാക്കുന്ന സമഗ്രമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ന് ഉപയോക്താക്കള്‍ ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടുന്നു. ക്ലീന്‍ ലേബല്‍, ബോള്‍ഡര്‍ ഫ്‌ളേവേഴ്‌സ്, ഉത്തരവാദിത്തമുള്ള സോഴ്സിംഗ് എന്നിവയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഈ ആഗോള മാറ്റത്തിനുള്ള ഞങ്ങളുടെ ഉത്തരമാണ് സേവറോണ്‍. ഇത് രുചികരമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, ഉപഭോക്തൃ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രാന്‍ഡുകളെ പ്രാപ്തമാക്കുന്നു- ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് നൈനാന്‍ പറഞ്ഞു.
1984ല്‍ സ്ഥാപിതമായ ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് പച്ച കുരുമുളക് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളിലും മൂല്യവര്‍ധിത ഭക്ഷ്യ ചേരുവകളിലും ആഗോള രംഗത്തെ മുന്‍നിരക്കാരാണ്. ലോകമെമ്പാടുമുള്ള പ്രമുഖ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ക്ക് സേവനം നല്‍കുന്ന ഈ കമ്പനി രുചി വര്‍ധിപ്പിക്കുന്നതിലും സ്‌പ്രേ-ഡ്രൈഡ് സൊല്യൂഷനുകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.