കുവൈത്ത്‌സിറ്റി: കുവൈത്ത് കെ.എം.സി.സി തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം ഒക്ടോബര്‍ 3-ന് (വെള്ളിയാഴ്ച) വൈകുന്നേരം 6:00PM മുതല്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡണ്ട് മുസ്ലിം യൂത്ത് ലീഗ്),സി.എച്ച്. റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്),സി.എ.മുഹമ്മദ് റഷീദ് (മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട്), പി.എം.അമീര്‍(മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), അഡ്വ: ഷിബു മീരാന്‍ (മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.പ്രശസ്ത ഗായകന്‍ ഉസ്താദ് അഷ്റഫ് പാലപ്പെട്ടി നയിക്കുന്ന സൂഫീ സംഗീതനിശയും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍ കെ.എം. സീതി സാഹിബിന്റെ പേരില്‍ കുവൈത്ത് കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള
രണ്ടാമത് അവാര്‍ഡുകള്‍ ഡോ: മുസ്തഫ സയ്യിദ് അഹ്മദ് അല്‍ മൗസവി (ആരോഗ്യം), ഡോ. ബോബി ചെമ്മണ്ണൂര്‍(ജീവ കാരുണ്യം),സിഷോര്‍ മുഹമ്മദ് അലി(ബിസ്സിനസ്സ്) എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സമ്മാനിക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന’തൃശൂര്‍ സി.എച്ച് സെന്റര്‍ മീറ്റപ്പ്’ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് സിറ്റിയിലുള്ള പാര്‍ക്ക് അവന്യുസ് ഹോട്ടലില്‍ വെച്ചു നടക്കും.
മെഡിക്കല്‍ ക്യാമ്പ്,വിദ്യാഭ്യാസ അവാര്‍ഡ് ദാനം, മാപ്പിളപ്പാട്ട് മത്സരം, ക്വിസ് മത്സര,പാചക മത്സരം തുടങ്ങീ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.അവര്‍ക്കുള്ള സമ്മാനദാനവും സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും.

ഹബീബുള്ള മുറ്റിച്ചൂര്‍(പ്രസിഡന്റ് കുവൈത്ത് കെഎംസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി) മുഹമ്മദലി ചെറുതുരുത്തി, ജനറല്‍ സെക്രട്ടറി – അസീസ് പാടൂര്‍ – ട്രഷറര്‍ -എന്നിവര്‍ പത്ര സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.