ക്ഷേമപെന്‍ഷന്‍ തുക 400 രൂപ കൂട്ടി 2000 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തിയേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയില്‍ നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്‌കീമിന്റെ വിശദാംശങ്ങള്‍ തയാറാക്കി അവതരിപ്പിക്കും. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷന്‍ തന്നെ വേണമെന്ന് സിപിഐഎമ്മിന്റെ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് ലഭിച്ച് തുടങ്ങിയാല്‍ സര്‍ക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നുത്.