Thursday, October 9, 2025
No menu items!
spot_img
HomeBREAKING NEWSമാലിന്യപ്രശ്നം പരിഹരിച്ചില്ല; എംഎൽഎ കെപി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ

മാലിന്യപ്രശ്നം പരിഹരിച്ചില്ല; എംഎൽഎ കെപി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീകൾ അടക്കമുള്ളവരാണ് എംഎൽഎയെ കൈയേറ്റം ചെയ്തത്.

അങ്കണവാടി ഉദ്ഘാടനത്തിനായിട്ടാണ് എംഎൽഎ എത്തിയത്. പ്രദേശത്ത് വർഷങ്ങളായി ഒരു ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് എംഎൽഎ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാർ മാലിന്യപ്രശ്നത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നതിനിടയിൽ എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്ക് പോകാൻ ശ്രമിച്ചു. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചുതള്ളി, വാക്കേറ്റവും ഉണ്ടായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡ‌ിയയിൽ പ്രചരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments