തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരണമടഞ്ഞു. അഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടിയ ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും പത്തുമണിയോടെ മരണമടയുകയായിരുന്നു. കടുത്ത സാമ്പത്തീക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കും കൊലപാതകത്തിനും കാരണമെന്നാണ് സൂചനകള്‍.
കിഡ്‌നിരോഗിയായ ഭാര്യയെ രണ്ടു വര്‍ഷമായി ചികിത്സ ചെയ്തു വരികയായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തീക സ്ഥിതിയിലായിരുന്നു. ഇന്ന് ഭാര്യയ്ക്ക് ഒരു ഓപ്പറേഷന്‍ പറഞ്ഞിരുന്നു. ഇതിന് അഞ്ചുലക്ഷമായിരുന്നു ചെലവ്. ഇനി ചികിത്സ തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണ് കൊലപാത കമെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്. മകന്‍ ഗള്‍ഫിലും മകള്‍ നാട്ടില്‍ ഒരു സ്ഥാപനത്തിലും ജോലി ചെയ്തുവരികയായിരുന്നു.
ഭാസുരനും ശാരീരിക പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഏകദേശം നാലരയോടെയാണ് ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തിയത്. ഇലക്ട്രിക് ബെഡിന്റെ ചാര്‍ജ്ജറിന്റെ കേബിള്‍ ഉപയോഗി ച്ചാ ണ് സുരന്‍ ജയന്തിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തൊട്ടുപിന്നാലെ ഇയാള്‍ അഞ്ചാം നിലയിലേക്ക് കയറി അകത്തുനിന്നു തന്നെ താഴേയ്ക്ക ചാടുകയായിരുന്നു.
തുടര്‍ന്ന് നട്ടെല്ലിനും തലയ്ക്കും പരിക്കേല്‍ക്കുകയായിരുന്നു. തല പടികളില്‍ ഇടിച്ച് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിലാ യിരുന്നു. ഭാസുര നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കുമ്പോഴാണ് മരണം നടന്നത്. ഒക്‌ടോബര്‍ 1 നായിരുന്നു ഇവര്‍ എസ് യുടി ആശുപത്രിയില്‍ എത്തിയത്. താഴേയ്ക്ക് ചാടി ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ വിവരം അറിയിക്കാന്‍ ചെന്നവരാണ് ജയന്തി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.