Monday, March 2, 2026
No menu items!
spot_img
HomeLife StyleHeathമുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ ലഭ്യമാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ ലഭ്യമാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങള്‍. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം തന്നെ ഇതേറെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍ ഉറവിടം പ്രധാനമായും ഭക്ഷണങ്ങള്‍ തന്നെയാണ്. മിക്കവരും തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് മുട്ട. എന്നാല്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്ള ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് കൂടുതല്‍ അറിയാം…..

* ചീര – ചീര ഇതില്‍ പ്രധാനപ്പെട്ടതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമെങ്കില്‍ 2.9 ഗ്രാം എന്ന് കണക്കു പറയാം. അതായത് ഇത് അളവില്‍ കൂടുതല്‍ കഴിയ്ക്കേണ്ടതുണ്ട് എന്നര്‍ത്ഥം. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

* ഗ്രീന്‍പീസ് – ഗ്രീന്‍പീസ് ഇത്തരത്തിലെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണ വസ്തുവാണ്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനുണ്ട്. മുട്ടയിലുള്ളതിനേക്കാള്‍ കൂടുതല്‍. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്. കൂടാതെ ഇതില്‍ ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.

* മുരിങ്ങ – പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ് മുരിങ്ങ. പ്രത്യേകിച്ചും മുരിങ്ങയിലകള്‍. 100 ഗ്രാം മുരിങ്ങയിലയില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല സസ്യപ്രോട്ടീനുകളില്‍ ഒന്നാണിത്. മുരിങ്ങാക്കായിലും പ്രോട്ടീനുണ്ട്. ഇതിന് പുറമേ കാല്‍സ്യം, അയേണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. ഇത് പ്രതിരോധശേഷിയ്ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

* ബ്രൊക്കോളി – ബ്രൊക്കോളി ഇത്തരത്തില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ഇത് ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

* കൂണ്‍ – കൂണ്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ സസ്യാഹാരമാണ്. വൈറ്റ് ബട്ടന്‍ മഷ്റൂമില്‍ കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിരിയ്ക്കുന്നു. വേവിയ്ക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഒരു കപ്പ് വേവിച്ച കൂണില്‍ 5-7 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments