Thursday, January 15, 2026
No menu items!
spot_img
HomeAmericaചരിത്രനിമിഷം; ഖുറാൻ തൊട്ട് സത്യപ്രതിജ്ഞ, ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സൊഹ്‌റാൻ മംദാനി

ചരിത്രനിമിഷം; ഖുറാൻ തൊട്ട് സത്യപ്രതിജ്ഞ, ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക്: നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാർട്ടി അംഗം സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്‌തു. മാൻഹട്ടനിലെ ഡീകമ്മീഷൻ ചെയ്‌ത സബ്‌വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം കൂടിയാണ് ഇന്ത്യൻ വംശജനായ മംദാനി.

ന്യൂയോർക്ക് അറ്റോർണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനിൽ കൈവച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്കരികിലുണ്ടായിരുന്നു. ഇത് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.

ന്യൂയോർക്ക് മേയർമാർ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യാറുണ്ട്. ആദ്യം പഴയ സബ്‌വേയിൽ വച്ചും പിന്നീട് മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരത്തിൽ വച്ചും. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് പൊതുജനങ്ങൾക്ക് മുമ്പിൽ സിറ്റി ഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാഡമീഷ്യമായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്‌റാൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാം വയസിലാണ് കുടുംബം ന്യൂയോർക്കിലേക്ക് കുടിയേറുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments