Monday, March 2, 2026
No menu items!
spot_img
HomeLife StyleHeathരാവിലെ ഉണര്‍ന്നെണീറ്റയുടനെ വെള്ളം കുടിക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യം

രാവിലെ ഉണര്‍ന്നെണീറ്റയുടനെ വെള്ളം കുടിക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യം

നമ്മുടെ ശരീരം നിലനില്‍ക്കുന്നത് 60%ത്തോളം വെള്ളത്തിന്റെ സഹായത്തോടെയാണ്. അതുകൊണ്ടാണ്, ദിവസവും എട്ട് ഗ്ലാസ് വെള്ളം ആരോഗ്യമുള്ള ഒരാള്‍ കുടിയ്ക്കണമെന്ന് പറയുന്നത്. ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നതിന് വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ആരോഗ്യത്തിന് വേണ്ട പകുതി കാര്യങ്ങള്‍ ലഭിക്കുന്നത് വെള്ളത്തില്‍ നിന്നാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നെണീറ്റയുടനെ വെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഈ ശീലം സഹായിക്കും. ദിവസത്തിലെ മറ്റ് സമയങ്ങളില്‍ വെള്ളം കുടിക്കുന്നതിനേക്കാള്‍ ഗുണം രാവിലെയുള്ള വെള്ളംകുടിക്കുണ്ടെന്നതാണ് പ്രാധാന്യം…..

* ദഹനത്തിന് സഹായകം – വെള്ളം ദഹനത്തിന് പ്രധാന പങ്കു വഹിക്കുന്നു. കുടലിലൂടെ ഭക്ഷണത്തിന്റെ ചലനം സുഗമമാക്കാന്‍ ഇത് സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശത്തെ നീക്കുന്ന വൃക്കകളുടെ പ്രവര്‍ത്തനത്തെ വെള്ളം സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി നീങ്ങാന്‍ സഹായിക്കും. ദഹനത്തിനും ബവല്‍മൂവ്‌മെന്റ് (മലമൂത്രവിസര്‍ജനം) കൃത്യമാക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു.

* ജലാംശം നിലനിര്‍ത്തുന്നു – രാവിലെ ആദ്യത്തെ മൂത്രം ഇരുണ്ടനിറത്തിലുള്ളതാകും. ഉറങ്ങുന്ന സമയങ്ങളില്‍ ജലാംശം കുറയുന്നതാണിതിനു കാരണം. മൂത്രത്തിന്റെ ഗാഢത കുറയ്ക്കാന്‍ കിടക്കയില്‍ നിന്നെണീറ്റയുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം.

* ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു – ഒരു ഗ്ലാസ്സ് തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ഉപാപചയപ്രവര്‍ത്തനം വര്‍ധിക്കുകയും ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

* വയറ് നിറഞ്ഞ തോന്നലുണ്ടാക്കും – വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ദിവസവും ശരീരത്തിലെത്തുന്ന കാലറി കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാന്‍ ഇത് സഹായിക്കും.

* ശരീരഭാരം കുറയ്ക്കാന്‍ സഹായകം – വെള്ളം കുടിക്കുന്നതു മൂലം മുതിര്‍ന്നവരില്‍ ഉപാപചയ നിരക്ക് (മെറ്റബോളിസം) 24 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുന്നു. ഒരു മണിക്കൂറോളം ഇതിന്റെ ഫലം നിലനില്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

* മെച്ചപ്പെട്ട മാനസികാരോഗ്യം – നിര്‍ജലീകരണം മാനസികമായ ആരോഗ്യക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഓര്‍മിച്ചെടുക്കാനും ശ്രദ്ധയോടെയിരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും എല്ലാം പ്രയാസം ഉണ്ടാകും. ചെറിയ തോതിലുള്ള നിര്‍ജലീകരണം പോലും ഏകാഗ്രതയെയും ഓര്‍മശക്തിയെയും ശാരീരികമായ പ്രകടനങ്ങളെയും ദോഷകരമായി ബാധിക്കും. രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നതു വഴി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments