Monday, March 2, 2026
No menu items!
spot_img
HomeBusinessകൈത്തറി കയറ്റുമതി 10 ബില്യൻ ഡോളറിലെത്തിക്കുമെന്ന് മന്ത്രി; ശ്രദ്ധനേടി ഫാഷൻഷോ

കൈത്തറി കയറ്റുമതി 10 ബില്യൻ ഡോളറിലെത്തിക്കുമെന്ന് മന്ത്രി; ശ്രദ്ധനേടി ഫാഷൻഷോ

2031ൽ രാജ്യത്തെ കൈത്തറി കയറ്റുമതി 10 ബില്യൻ ഡോളറിലെത്തിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ദേശീയ കൈത്തറി വികസന കോർപറേഷന്റെ 43-ാം സ്ഥാപക ദിനാഘോഷം ഡൽഹി ജൻപഥിലെ ഹാൻഡ്‌ലൂം ഹാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പുരാണസംബന്ധിയായ കാര്യങ്ങൾ ഉൾപ്പെടുത്തി ഫാഷൻ ഷോ നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ആദരിച്ചു

കൈത്തറി മേഖലയെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയാറാക്കിയ ബഹുഭാഷാ കോമിക് ബുക്കിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഹാൻഡ്‌ലൂം ഹാത്തിൽ ഒരുക്കിയിട്ടുള്ള പ്രത്യേക കൈത്തറി പ്രദർശനം മാർച്ച് 2 വരെ ഉണ്ടാകും. 48 കൈത്തറി സ്റ്റാളുകളും 12 കരകൗശല സ്റ്റാളുകളും ഉൾപ്പെടെ 60 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. കേന്ദ്ര വസ്ത്രവ്യാപാര മന്ത്രാലയം സെക്രട്ടറി നീലം ഷമി റാവു, ഡവലപ്മെന്റ് കമ്മിഷണർ (കൈത്തറി) ഡോ. എം. ബീന എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments