വെളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നുവെന്ന ഗുണവും ഇതിന് ഉണ്ട്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു സംരക്ഷിക്കുകയും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലെയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു പ്രധാന ചേരുവയാണ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഏതൊക്കെ തരത്തില്‍ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ഉയോഗിയ്ക്കാമെന്ന് അറിയാം…..
* മേക്കപ്പ് റിമൂവര്‍ – നല്ലൊരു മേക്കപ്പ് റിമൂവറായി വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചര്‍മത്തിന് ഈ എണ്ണ നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചര്‍മങ്ങളില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ മികച്ചതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്‌നമില്ലെങ്കില്‍ ക്രമേണ ഉപയോഗിക്കാം.
* ചുണ്ടുകളുടെ സംരക്ഷണം – വിണ്ടു കീറിയ ചുണ്ടുകളില്‍ പുരട്ടാനും ഈ എണ്ണ നല്ലതാണ്. ശരീര ദുര്‍ഗന്ധം മാറ്റുവാനും വെര്‍ജിന്‍ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. വായില്‍ ഇട്ട് കുറെ സമയം കുലുക്കുഴിയുന്നതു വായില്‍ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാന്‍ സഹായിക്കും.
* മുടിയുടെ ആരോഗ്യം – മുടിയഴകിനും വെര്‍ജിന്‍ കോക്കനട്ട് ഓയിന്‍ നല്ലതാണ്. ഇത് മുടിയുടെ തിളക്കം കൂട്ടാന്‍ സഹായിക്കും. തലയോട്ടിയില്‍ ജലാംശം നല്‍കുന്നതിനും താരന്‍ തടയുന്നതിനും മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം.
* ബോഡി സ്‌ക്രബ് – വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു ബോഡി സ്‌ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താല്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു ബോഡി സ്‌ക്രബ് ആയി ഉപയോഗിക്കാം. ഇതു ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കും.
* മുഖക്കുരു – മുഖക്കുരു സാധ്യതയുള്ള ചര്‍മമുള്ളവര്‍ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകള്‍ എന്നിവ ഉണ്ടാകാം. അള്‍ട്രാ വയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കം കാരണമുണ്ടാകുന്ന ചര്‍മ വീക്കം ലഘൂകരിക്കാന്‍ വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. എന്നാല്‍ പുറമെ നിന്ന് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വാങ്ങിക്കുമ്പോള്‍ ഗുണമേന്മ ശ്രദ്ധിക്കണം.



