ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. 15 അംഗ പ്രാഥമിക സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. മിച്ചൽ മാർഷ് തന്നെയാണ് ക്യാപ്റ്റൻ. പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, കൂപ്പർ കൊണോലി എന്നിവർ ടീമിൽ തിരിച്ചെത്തി.
ലോകകപ്പ് നടക്കുന്നത് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലായതിനാൽ പിച്ചിന്റെ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ആദം സാംപ, കൂപ്പർ കൊണോലി, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാത്യു കുനെമാൻ എന്നിങ്ങനെ അഞ്ചുസ്പിന്നർമാർ ടീമിലുണ്ട്. സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡാണ് പേസ് നിരയുടെ കുന്തമുന. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവരും ടീമിലുണ്ട്.
ഓസ്‌ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, കൂപ്പർ കൂപ്പർ കൊണോലി, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.



