Thursday, January 15, 2026
No menu items!
spot_img
HomeTechnologyഇന്റർനെറ്റ് പ്രശ്നങ്ങൾക്ക് വിട; പുതിയ സംവിധാനവുമായി ബിഎസ്‌എൻഎൽ രംഗത്ത്

ഇന്റർനെറ്റ് പ്രശ്നങ്ങൾക്ക് വിട; പുതിയ സംവിധാനവുമായി ബിഎസ്‌എൻഎൽ രംഗത്ത്

ന്യൂഡൽഹി: വോയ്‌സ് ഓവർ വൈ-ഫൈ സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ച് ബി എസ് എൻ എൽ. സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കള്‍ക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകള്‍ (വൈ-ഫൈ കോള്‍) വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനമാണ് വോയ്‌സ് ഓവർ വൈ-ഫൈ.

റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡാഫോണ്‍ ഐഡിയ (വി) തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി ഉപയോക്താക്കള്‍ക്ക് വോയ്‌സ് ഓവർ വൈ-ഫൈ സേവനം ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ ബി എസ്‌ എന്‍ എല്‍ വോയ്‌സ് ഓവർ വൈ-ഫൈ സേവനം ആരംഭിച്ചിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഈ സേവനം ലഭ്യമായിത്തുടങ്ങിയത് ഇക്കൊല്ലം മുതലാണ്.

ഇന്ത്യയിലെ മുഴുവന്‍ ടെലികോം സര്‍ക്കിളുകളിലും വോയ്‌സ് ഓവർ വൈ-ഫൈ സേവനം ഇനിമുതൽ ലഭ്യമാകുമെന്നാണ് ബി എസ്‌ എന്‍ എൽ അറിയിക്കുന്നത്. ദുര്‍ഘടമായ പ്രദേശങ്ങളിലും ഉയര്‍ന്ന-നിലവാരത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ വോയ്‌സ് ഓവർ വൈ-ഫൈ സൗകര്യത്തിലൂടെ കഴിയുമെന്ന് ടെലികോം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച്‌ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും മാത്രമല്ല, മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും വോയ്‌സ് ഓവർ വൈ-ഫൈ സേവനം സഹായിക്കും. കൂടാതെ, സെല്ലുലാർ റിസപ്ഷൻ കുറവുള്ള പ്രദേശങ്ങളില്‍ പോലും പതിവായി വോയ്‌സ് കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും. നിലവിലെ ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ തന്നെ, പ്രത്യേക തേഡ്-പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ വോയ്‌സ് ഓവർ വൈ-ഫൈ വഴി വൈ-ഫൈ കോളിംഗ് സാദ്ധ്യമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments