Thursday, January 15, 2026
No menu items!
spot_img
HomeBREAKING NEWSനിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ രണ്ടാം വാരമെന്നു സൂചന, വിജ്‌ഞാപനം മാര്‍ച്ചില്‍, ഫലപ്രഖ്യാപനം മേയ്‌ ആദ്യവാരം

നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ രണ്ടാം വാരമെന്നു സൂചന, വിജ്‌ഞാപനം മാര്‍ച്ചില്‍, ഫലപ്രഖ്യാപനം മേയ്‌ ആദ്യവാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ രണ്ടാം വാരമെന്നു സൂചന. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷണറുമായി ഇന്നു കൂടിക്കാഴ്‌ച നടത്തും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനമിറങ്ങും. 2021 ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ്‌. മേയ്‌ ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും.

കേരളമടക്കം തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫിസര്‍മാരുടെ യോഗമാണ്‌ ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത്‌. സി.ഇ.ഒയ്‌ക്കു പുറമേ തെരഞ്ഞെടുപ്പ്‌ സുരക്ഷാച്ചുമതലയുള്ള എ.ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ്‌ യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്‌.

ഫെബ്രുവരി 21 നാണ്‌ എസ്‌.ഐ.ആറിനു ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്‌. എസ്‌.ഐ.ആറിനു സമാന്തരമായി സംസ്‌ഥാനത്ത്‌ ബൂത്ത്‌ പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തില്‍ പരമാവധി 1150 പേരെ ഉള്‍പ്പെടുത്തിയാണു പുനഃക്രമീകരിച്ചത്‌. ഇതനുസരിച്ച്‌ പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളുണ്ടാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments