വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് കാരറ്റ്. പോഷക കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ ഉണ്ട്. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ കണ്ണുകള്‍ക്കും, മുടിക്കും, ത്വക്കിനുമൊക്കെ ആരോഗ്യം നല്‍കുന്നതിനും ക്യാരറ്റ് സഹായിക്കുന്നതാണ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കാരറ്റ് പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയും. ഇതിലുള്ള വിറ്റാമിന്‍ എ നേത്ര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു…
* ഹൃദയാരോഗ്യം – പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാരറ്റിലെ പൊട്ടാസ്യം, നൈട്രേറ്റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
* ആന്റിഓക്‌സിഡന്റുകള്‍ – കാരറ്റില്‍ ß-കരോട്ടിന്‍, a-കരോട്ടിന്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകളെ വര്‍ധിപ്പിക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കും.
* വിറ്റാമിനുകളും ധാതുക്കളും – കാരറ്റില്‍ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ കാഴ്ച, പ്രതിരോധശേഷി, ചര്‍മത്തിന്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം എന്നിവയെ പിന്തുണയ്ക്കുന്നു.
* ശരീരത്തിലെ കൊഴുപ്പ് നിലനിര്‍ത്തുന്നു – ആരോഗ്യകരമായ കൊഴുപ്പുകളെ നിലനിര്‍ത്തുന്നതിനെ തടയുന്ന മാലോണ്ടിയാള്‍ഡിഹൈഡ് എന്ന രാസവസ്തുവിന്റെ അളവു കുറയ്ക്കാന്‍ കാരറ്റില്‍ അടങ്ങിയ പോഷകങ്ങള്‍ സഹായിക്കും. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.



