Monday, March 2, 2026
No menu items!
spot_img
HomeEntertaimentനിർമ്മാണം ധ്യാൻ ശ്രീനിവാസൻ, നായകൻ ദിലീപ്

നിർമ്മാണം ധ്യാൻ ശ്രീനിവാസൻ, നായകൻ ദിലീപ്

ശ്രീനിവാസന്റെ പേരിൽ നി‌ർമ്മാണ കമ്പനി

സംവിധാനം : സത്യൻ അന്തിക്കാട്

ധ്യാൻ ശ്രീനിവാസൻ ആരംഭിക്കുന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യും. നായകൻ ദിലീപ്. ശ്രീനിവാസൻ പ്രൊഡക്‌ഷൻസ് എന്ന പേരിടാൻ ആലോചിക്കുന്ന നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസം പ്രഖ്യാപിക്കും എന്നാണ് സൂചന. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്ത പേരിടാത്ത ചിത്രം പൂർത്തിയാക്കിയ ദിലീപ് ഇനി സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ആയിരിക്കും അഭിനയിക്കുക. വിനോദയാത്ര എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടും ദിലീപും വീണ്ടും ഒരുമിക്കുകയാണ്. അകാലത്തിൽ വിടപറഞ്ഞ ചലച്ചിത്രകാരൻ ശ്രീനിവാസന്റെ ആഗ്രഹം പൂർത്തീകരണമായി ആരംഭിക്കുന്നതാണ് നിർമ്മാണ കമ്പനി. മലയാള സിനിമയിലെ സൂപ്പർ കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും.

ശ്രീനിവാസന്റെ പേരിൽ ആരംഭിക്കുന്ന നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത. അതേസമയം, ചിദംബരം, തരുൺമൂർത്തി എന്നിവരുടെ ചിത്രങ്ങളിലും ദിലീപ് അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

ബ്ളോക് ബസ്‌റ്ററായ മഞ്ഞുമ്മൽ ബോയ്‌സ് പോലെ യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിദംബരം ചിത്രം ഒരുക്കുന്നത് . പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്നത് ദിലീപ് ചിത്രം ആയിരിക്കും.

ദിലീപ് നായകനായി തരുൺ മൂർത്തി ചിത്രം ആലോചനയിൽ ഉണ്ടെന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments