Thursday, October 9, 2025
No menu items!
spot_img
HomeLife StyleHeathശരീരഭാരം കുറയ്ക്കാനായി ഈ തെറ്റുകള്‍ ഒരിയ്ക്കലും ചെയ്യരുത്

ശരീരഭാരം കുറയ്ക്കാനായി ഈ തെറ്റുകള്‍ ഒരിയ്ക്കലും ചെയ്യരുത്

ശരീരഭാരം കുറയ്ക്കാന്‍ പല പരീക്ഷണങ്ങള്‍ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പരീക്ഷിയ്ക്കുന്നത് സോഷ്യല്‍ മീഡിയ ടിപ്പുകളെ തന്നെ ആയിരിയ്ക്കും. പലപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ട്രെന്‍ഡുകള്‍ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി പലരും ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം…..

* ആരോഗ്യകരമായ കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് – അവോക്കാഡോ, നട്‌സ് , ഒലിവ് ഓയില്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്ലതാണെങ്കിലും, അവയില്‍ കാലറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് അധിക കാലറി ശരീരത്തിലെത്താന്‍ കാരണമാവുകയും, അതുവഴി വയറിലെ കൊഴുപ്പ് കുറയുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.

* ഭക്ഷണം ഒഴിവാക്കല്‍ – ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം, മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദിവസം വൈകി അമിതമായി ഭക്ഷണം കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും.

* ഉയര്‍ന്ന കാലറി പാനീയങ്ങള്‍ കുടിക്കുന്നത് – പഴച്ചാറുകള്‍, സ്മൂത്തികള്‍, ചില ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാര പാനീയങ്ങള്‍ കഴിക്കുന്നത് മൂലം ധാരാളം കാലറികള്‍ അകത്തുചെല്ലുന്നു. ഈ പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും വയറില്‍ കൊഴുപ്പ് അടിയുന്നത് കൂട്ടുകയും ചെയ്യും.

* ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കാത്തത് – പേശികളുടെ അളവ് നിലനിര്‍ത്തുന്നതിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കാത്തത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ബുദ്ധിമുട്ടാക്കും.

* കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ – കൊഴുപ്പ് കുറഞ്ഞതോ ഡയറ്റ് ലേബല്‍ ചെയ്തതോ ആയ പല ഭക്ഷണങ്ങളിലും പഞ്ചസാരയോ കൃത്രിമ ചേരുവകളോ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ കൊഴുപ്പിന് കാരണമാകും. പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതാണ് നല്ലത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments