Thursday, January 15, 2026
No menu items!
spot_img
HomeBREAKING NEWSഇന്ന് വിജയദശമി: കുരുന്നുകള്‍ക്ക് അക്ഷരാരംഭം

ഇന്ന് വിജയദശമി: കുരുന്നുകള്‍ക്ക് അക്ഷരാരംഭം

ഇന്ന് വിജയദശമി. അക്ഷരലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്.

കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിനമാണ് വിജയദശമി. വാദ്യനൃത്തസംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകും. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരാന്‍ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തില്‍ പങ്കാളികളാകുന്നു. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments