Saturday, April 18, 2026
No menu items!
spot_img
HomeNewsIndiaഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. ലേയിൽ നിന്നും ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും ഹൈദരാബാദിലേക്ക് പുറപ്പെടാനായി റൺവേയിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർലൈൻസ് വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 2:15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും, ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ ഹൊറിസോണ്ടൽ സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്കുള്ള യാത്രക്കാർക്കായി ഉടൻ തന്നെ ബദൽ വിമാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആകാശ എയർ വക്താവ് അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ട്രാഫിക് നിയന്ത്രണത്തിലുണ്ടായ പാളിച്ചയാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments