Saturday, April 18, 2026
No menu items!
spot_img
HomeTechnologyഇനി ഫോൺ നമ്പർ വേണ്ട, യൂസർനെയിം മതി! വാട്സാപ്പിൽ വൻ സുരക്ഷാ മാറ്റങ്ങൾ; എന്താണ് പുതിയ...

ഇനി ഫോൺ നമ്പർ വേണ്ട, യൂസർനെയിം മതി! വാട്സാപ്പിൽ വൻ സുരക്ഷാ മാറ്റങ്ങൾ; എന്താണ് പുതിയ ഫീച്ചറുകൾ?

ലണ്ടൻ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്കായി സുരക്ഷ മാറ്റങ്ങളുമായി വാട്സ്ആപ് രംഗത്ത്. ആപ്പിളിന്റെ പുതിയ മെസേജിങ് സംവിധാനമായ ആർ.സി.എസ് അപ്‌ഗ്രേഡിനെ വെല്ലുവിളിക്കുന്ന രീതിയിലാണ് വാട്സാപ്പിന്റെ പുതിയ നീക്കം. ഇനി മുതൽ ഫോൺ നമ്പർ നൽകാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചറാണ് ഇതിൽ ഏറ്റവും പ്രധാനം.

ഇതുവരെ ഒരാൾക്ക് ​മെസേജ് അയക്കണമെങ്കിൽ ഫോൺ നമ്പർ അത്യാവശ്യമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റ് വരുന്നതോടെ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലേത് പോലെ ഓരോരുത്തർക്കും പ്രത്യേക യൂസർനെയിം നൽകാം. ഇത് ഉപയോഗിച്ച് മറ്റൊരാളെ കോൺടാക്റ്റിൽ ചേർക്കാം. അപരിചിതർക്ക് ഫോൺ നമ്പർ നൽകാൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ വലിയ സുരക്ഷ നൽകും.

നേരത്തെ ചിത്രങ്ങളും വിഡിയോകളും ‘വ്യൂ വൺസ്’ ആയി അയക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ സാധാരണ മെസേജുകൾക്കും ഈ സൗകര്യം വരുന്നു. ഈ ബട്ടൺ ഉപയോഗിച്ച് അയക്കുന്ന മെസേജുകൾ വായിച്ചു കഴിഞ്ഞാലുടൻ തനിയെ ഡിലീറ്റായി പോകും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് ഏറെ ഉപകാരപ്പെടും.

വാട്സാപ്പിലെ മെസേജുകൾ സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഗൂഗ്ൾ, ആപ്പിൾ ക്ലൗഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന ബാക്കപ്പുകളെക്കുറിച്ച് വിമർശനം ഉയരുന്നുണ്ട്. ടെലിഗ്രാം മേധാവി പാവൽ ദുറോവ് പറയുന്നത് പ്രകാരം, വാട്സാപ്പിലെ ഏകദേശം 95 ശതമാനം മെസേജുകളും എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നത്. ബാക്കപ്പ് എൻക്രിപ്ഷൻ ഫീച്ചർ ഭൂരിഭാഗം ആളുകളും ഉപയോഗിക്കാത്തത് വലിയ സുരക്ഷ ഭീഷണിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പാണ് വാട്സാപ്പിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments